തക്കാളി (പഴുത്തത്)- 3 എണ്ണം
ഉള്ളി (സവാള) - 2 എണ്ണം
പച്ചമുളക്- 2 (നെടുകെപിളര്‍ന്നത്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1/2 ടി.സ്
മഞ്ഞള്‍ പൊടി - 1/4 റ്റി.സ്
മുളകുപൊടി-1 ടി.സ് (എരിവിന്' ആവശ്യത്തിന്)
കടുക്- 1/2 ടി.സ്
ഓയില്‍ - 2 ടി.സ്
കറിവേപ്പില-ആവശ്യത്തിന്
ഒരു ഫ്രൈയിങ് പാന്‍ ചൂടാക്കി. ഓയില്‍ ഒഴിച്ച് കടുകുപൊട്ടിക്കുക. ഇതില്‍ നീളത്തില്‍ അരിഞ്ഞ ഉള്ളിയും പച്ചമുളകും കറിവേപ്പിലയും വഴറ്റുക. ഇത് വഴന്നുതുടങുമ്പോള് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കണം .
അതിനുശേഷം മസാല പൊടികള്‍ ചേര്‍ത്ത് വഴറ്റി ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക.ഇതിലേക്ക് നീളത്തില്‍ അരിഞ്ഞ തക്കാളി ചേര്‍ത്തു ഒരു 3 മിനുറ്റ് അടച്ച് വെച്ച് വേവിക്കുക.വാങി അരിഞ്ഞമല്ലി ഇലയും ചേര്‍ത്ത് ഉപയോഗിക്കം
വെള്ളം അധികം ഒഴിക്കരുത്.കറി അല്പം കട്ടിയായിട്ട് ഇരിക്കണം . ഇതു ചപ്പാത്തി,പൊറോട്ട,നാന് എന്നിവയുടെ കൂടെ കഴിക്കാന്‍ നല്ലതാണ്.
ഇത് എന്റെ സ്വന്തം പാചകക്കുറിപ്പാണ്. പരീക്ഷിച്ച് നോക്കി അഭിപ്രായം അറിയിക്കുക.(എന്തെങ്കിലും കുഴപ്പം പറ്റിയാല്‍ ഞാന്‍ ഉത്തരവാദി അല്ല.)
Subscribe to:
Post Comments (Atom)
7 comments:
സാധാരണ പാചക കുറിപ്പുകളില്‍, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയാണ് ആദ്യം വഴറ്റാന്‍ പറയുക, പിന്നീടാണ് ഉള്ളി/ സവാള ചേര്‍ക്കുന്നത്. ഇതാണോ അതാണോ ശരി.
പേടിക്കേണ്ട, ഞാനൊരുപാചകരത്നമല്ല.
എന്തുതന്നെയായാലും തക്കാളി ഫ്രൈയ്ക്ക് നല്ല ടേസ്റ്റല്ലെ. ഉണ്ടാക്കാന്‍ വളരെ ഈസിയും.
ഇഞ്ചി വെളുത്തുള്ളി paste എപ്പോള്‍ ചെര്ത്താലും കുഴപ്പമുന്ടെന്നു തോന്നുന്നില്ല. കരിഞ്ഞുപോകതെ നോക്കിയാല്‍ മതി.
നിന്റെ തക്കാളി ഫ്രൈ നന്നായിട്ടുണ്ട്
ഒന്നും മനസിലായില്ല ട്ടൊ!
നന്ദി ... കുക്കിങ്ങിന്റെ എ ബി സി ഡി അറിയാത്ത ഞാന്‍ ഇന്ന് വിശന്നപ്പോ ഗൂഗിള്‍ സെര്‍ച്ച് ചെയ്തു.. അപ്പോ കിട്ടിയതാ ഈ ബ്ലോഗ്. ഇതില്‍ പറഞ്ഞ സാധനം ഉണ്ടാക്കി... വളരെ നന്നായിരുന്നു..
Post a Comment